കേന്ദ്രസര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല; മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് ബിജെപി എംപി

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംപി. മോദി സര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലെ ബിജെപി ദളിത് എംപിയായ യശ്വന്ത് സിങാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിലാണ് യശ്വന്തിന്റെ വിമര്‍ശനം.

ദളിതര്‍ക്കെതിരെ രാജ്യത്ത് അതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് നാല് വര്‍ഷമായിട്ടും മോദി സര്‍ക്കാര്‍ ദളിതര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപി എംപിയുടെ വിമര്‍ശനം. താനടക്കം പാര്‍ട്ടിയില്‍ നിന്നുള്ള ദളിത് എംപിമാര്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ദളിത് വിരുദ്ധ പീഢനങ്ങളുടെ ഇരകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവരണാനുകൂല്യത്തില്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നല്ലാതെ യാതൊന്നും ചെയ്യാന്‍ തനിക്കായില്ല. ദളിതനായതുകൊണ്ടു മാത്രമാണ് എംപിയെന്ന നിലയില്‍ താന്‍ അവഗണിക്കപ്പെട്ടതെന്നും യശ്വന്ത് സിങ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top