കോടികളുടെ കിലുക്കം; ഐപിഎല്‍ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയെന്നോ?

ഐപിഎല്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ എല്ലാവരും. കുട്ടിക്രിക്കറ്റിന് ഇത്രയും പ്രചാരം നേടി കൊടുത്തതില്‍ ഐപിഎല്ലിന് വലിയ പങ്കുണ്ട്. ജനപ്രീതിയില്‍ മാത്രമല്ല, പണക്കൊഴുപ്പിലും ഐപിഎല്‍ ഒന്നാമനാണ്. മറ്റ് ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഐപിഎല്‍ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. അത്രയും കോടികളാണ് ഓരോ വര്‍ഷവും ഈ ക്രിക്കറ്റ് മാമാങ്കത്തില്‍ ചെലവഴിക്കുന്നത്. അഞ്ച് വര്‍ഷത്തേക്ക് 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്‍ സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യം തന്നെ ഐപിഎല്ലിന്റെ പണക്കൊഴുപ്പ് എത്രത്തോളമുണ്ടെന്ന് മനസിലാക്കിതരുന്നു. ഐപിഎല്‍ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക എത്രയാണെന്ന് അറിയാമോ ഈ വര്‍ഷം?

ആകെ അമ്പത് കോടി രൂപയാണ് വിജയികള്‍ക്ക് ഇക്കുറി ബിസിസിഐ നല്‍കുക. പതിനൊന്നാം സീസണില്‍ വിജയികളാകുന്ന ടീമിന് 20 കോടിയാണ് സമ്മാനത്തുക. രണ്ടാമത് എത്തുന്ന ടീമിന് 12.5 കോടി ലഭിക്കും. അതേസമയം മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് 8.75 കോടി വീതമുണ്ട്. 2015ല്‍ ആകെ 40 കോടിയാണ് സമ്മാനത്തുകയായി ടീമുകള്‍ക്ക് ബിസിസിഐ നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top