കാവേരി പ്രതിഷേധം; ഐപിഎല്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത

ഐപിഎല്‍ മത്സരങ്ങള്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത. ചെന്നൈ, ബംഗളൂരു ടീമുകളുടെ മത്സരങ്ങള്‍ക്ക് കേരളം വേദിയായേക്കും. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യത്തിലാണ് ഐപിഎല്‍ മത്സരങ്ങളുടെ വേദി മാറ്റാനുള്ള സാധ്യതകള്‍ തെളിയുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ചെന്നൈ, ബംഗളൂരു സ്റ്റേഡിയങ്ങളില്‍ നടക്കേണ്ട ഇരു ടീമുകളുടെയും ഹോം മാച്ചുകള്‍ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്. കേരളത്തിലേക്ക് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ കെസിഎ ഭാരവാഹികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മത്സരങ്ങള്‍ നടത്താന്‍ തയ്യാറെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു. കാവേരി പ്രതിഷേധം ആളികത്തുമ്പോള്‍ ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തരുതെന്നും, കാവേരി പ്രതിഷേധം ഐപിഎല്‍ വേദികളിലേക്കും പടരണമെന്നും നടന്‍ രജനീകാന്ത് രാവിലെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top