Advertisement

65കിലോയില്‍ നിന്ന് 50കിലോയിലേക്ക്; ശ്രീലക്ഷ്മിയുടെ പുതിയ ലുക്ക് വൈറല്‍

April 8, 2018
Google News 0 minutes Read
sreelakshmi

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വെയ്റ്റ് ലോസ് ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ഹൈ ലൈറ്റ് ചര്‍ച്ച.  സ്വന്തമായി കണ്ടെത്തിയ ഡയറ്റ് വഴി 15കിലോയാണ് ശ്രീലക്ഷ്മി ഒറ്റയടിക്ക് കുറച്ചത്. ദുബായില്‍ ജോലിയായി പോയതിന് ശേഷം ശ്രീലക്ഷ്മിയെ കുറിച്ച് മലയാളികള്‍ക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം വഴി തന്റെ രണ്ട് കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

നൃത്തം കുറഞ്ഞതും, ഭക്ഷണം ധാരാളം കഴിച്ചതുമാണ് ക്രമാതീതമായി ശരീരഭാരം കൂടാന്‍ കാരണമെന്നാണ് ശ്രീലക്ഷ്മി പറയുന്നത്. ദുബായിയില്‍ വന്ന സമയത്ത് എപ്പോഴും പുറത്ത് നിന്നായിരുന്നു ഭക്ഷണം. ഐസ്ക്രീം വലിയ ഇഷ്ടമാണ്. ഒരുമാസം 22കിലോ ഐസ്ക്രീം വരെ കഴിച്ചിട്ടുണ്ട്. ശരീര ഭാരം കൂടുന്നതിനെ കുറിച്ച് ഒട്ടും ബോധവതിയായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ ദുബായില്‍ ഒരു ഷോ ചെയ്യാന്‍ പോയപ്പോള്‍ തന്നോട് മിക്കവാറും പേര്‍ പറഞ്ഞു തടിച്ചല്ലോ എന്ന്.സാരിയുടുത്താണ് അന്ന് ഷോയ്ക്ക് പോയത്.  ഷോയുടെ ഫോട്ടോ വന്നപ്പോള്‍ ആകെ തകര്‍ന്നുപോയി.എനിക്ക് തന്നെ  ബോറായി തോന്നി എന്റെ ശരീരം. അപ്പോഴേക്കും പഴയ ഡ്രസ്സൊന്നും ഇടാന്‍ പറ്റാതെയായി പോയിരിന്നു. അപ്പോള്‍ ശരിക്കും ചങ്കിടിപ്പ് കൂടി. ഡയറ്റീഷ്യന്റെ സഹായം ഇല്ലാതെയാണ് ഡയറ്റ് തുടങ്ങിയത്. ജോംഗിഗ് മാത്രമാണ് ചെയ്ത വ്യായാമം. ചൂട് കൂടിയ സമയത്ത് ജിമ്മില്‍ പോയി. അവിടെയും ട്രഡ്മില്ല് മാത്രമാണ് ഉപയോഗിച്ചത്.

ഭക്ഷണത്തില്‍ വലിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു. ഹോട്ടല്‍ ഭക്ഷണം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ദോശ തിന്നാണ് ഞാന്‍ ഇങ്ങനെ മെലിഞ്ഞത്. വയറ് നിറച്ച് ഭക്ഷണം കഴിക്കണം എന്ന് തോന്നുമ്പോഴൊക്കെ ദോശയും സാമ്പാറും അല്ലെങ്കില്‍ ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി കഴിച്ചു. വെള്ളിയാഴ്ചകളില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കും. കൊതി വരുമ്പോള്‍ ചിക്കന്‍ കറിയുണ്ടാക്കി അതിലെ കഷ്ണങ്ങള്‍ മാത്രം കഴിച്ചു. ഗ്രേവി പൂര്‍ണ്ണമായും ഒഴിവാക്കി. എണ്ണയില്ലാതെയാണ് ദോശ ഉണ്ടാക്കാറ്. രണ്ട് ദോശ കഴിക്കും. അല്ലെങ്കില്‍ പുട്ട്. മുളക്പൊടി മല്ലിപ്പൊടി എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി. ഒരുമാസം കഴിഞ്ഞ ഇനി വെയ്റ്റ് നോക്കൂവെന്നും ശ്രീലക്ഷ്മി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here