അഭയക്കേസ്; പ്രതികളുടെ ഹർജി ഇന്ന് കോടതിയിൽ

abhaya

അഭയക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിചാരണ തടയണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു.

എന്നാൽ ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top