മഴയൊന്നും കാര്യമേയല്ല; പുനലൂരിന്റെ സൺ‌ഡേ ചോയ്സായി ഷോപ്പിംഗ് ഫെസ്റ്റിവൽ

Shopping fes

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച്ച മേളയിൽ അനുഭവപ്പെട്ടത് വമ്പൻ തിരക്ക്. വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോൾ ചെറിയ മഴ പെയ്തതോടെ തിരക്ക് കുറയുമോയെന്നായിരുന്നു സംഘാടകരുടെ ആശങ്ക. എന്നാൽ ആശങ്കകളെല്ലാം അസ്ഥാനത്താക്കി ആറു മണി മുതൽ മേളയിൽ അനിയന്ത്രിതമായ തിരക്കാണ് ഉണ്ടായത്. കുട്ടികളും കുടുംബങ്ങളും മാത്രമല്ല ചെറുപ്പക്കാരും മേളയിലേക്ക് ഒഴുകിയെത്തി. എല്ലാ സ്റ്റാളുകൾക്ക് മുന്നിലും വലിയ തിരക്കായിരുന്നു. അതി വിശാലമായ ഫുഡ് കോർട്ട് ഒരുക്കിയിരുന്നിട്ട് പോലും പലരും കസേര കിട്ടാതെ കാത്തു നിൽക്കുന്ന കാഴ്ചയായായിരുന്നു കണ്ടത്. ഫ്ലവേഴ്സിലെ കലാകാരന്മാർ നടത്തുന്ന കലാപരിപാടിയുടെ സദസിലും സ്ഥിതി മറിച്ചായിരുന്നില്ല. പിന്നണി ഗായകരായ ദുർഗാ വിശ്വനാഥ്, വിഷ്ണു രാജ് എന്നിവർ നയിച്ച ഗാന മേള , കോമഡി ഉത്സവത്തിലൂടെ പ്രശസ്തരായ ഹാസ്യ പ്രതിഭകളായ ശ്രീലേഖ ജോണി, അന്നദ, ബീന ജഗദീശൻ , ഗീതു മണിയൻ, ബിന്ദുജ എന്നിവരുടെ കോമഡി ഷോ, റോയൽ സിറ്റി ഡാൻസ് കമ്പനിയുടെ നൃത്ത വിസ്മയം എന്നിവയായിരുന്നു വേദിയിൽ അരങ്ങേറിയത്.

നിറഞ്ഞ ചിരിയും കൈ നിറയെ അവശ്യ സാധനങ്ങളുമായിട്ടായാണ് ഓരോരുത്തരും മേളയിൽ നിന്ന് മടങ്ങിയത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങൾ ഏറ്റെടുത്ത മേളയിൽ വരും ദിവസങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ 16 വരെയാണ് മേള സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top