രാജേഷുമായി അടുപ്പം ഉണ്ടായിരുന്നു, ഒരുമിച്ച് കഴിയണം എന്ന് ആഗ്രഹിച്ചിരുന്നു; എല്ലാം തുറന്ന് പറഞ്ഞ് ഖത്തറിലെ അധ്യാപിക

മടവൂരിലെ റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉയര്‍ന്ന് കേട്ട പേരാണ് ഖത്തറിലുള്ള രാജേഷിന്റെ സുഹൃത്തായ നൃത്താധ്യാപികയുടേത്. ഈ സംഭവത്തില്‍ മൗനം വെടിഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ അവര്‍.
രാജേഷുമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ രാജേഷിന്റെ കൊലപാതകത്തില്‍ തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നാണ് യുവതി പറയുന്നത്.. അബ്ദുള്‍ സത്താറിന് കുടുംബ ബന്ധങ്ങളുടെ വില നന്നായി അറിയാം. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. രാജേഷിനെ കൊലപ്പെടുത്തിയെന്ന് പോലീസുകാര്‍ പറയുന്ന സാലിഹം ബിന്‍ ജലാല്‍ സംഭവം നടക്കുമ്പോള്‍ ഖത്തറില്‍ തന്നെയുണ്ടായിരുന്നു.
രാജേഷിന് ഖത്തറിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോള്‍ പല തവണ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. രാജേഷിന്റെ ഭാര്യയുടെ ചെലവും മകന്റെ ഫീസും നല്‍കിയുണ്ട്. ഇത് രാജേഷിന്റെ സഹോദരിമാര്‍ക്കും അറിയാം. രാജേഷുമായി എന്നെങ്കിലും ഒരുമിച്ച് കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഭര്‍ത്താവുമായി താന്‍ അകന്നതിന് കാരണം രാജേഷല്ല. എന്റെ വീട്ടുകാരും ഭര്‍ത്താവും എന്നെ ഒഴിവാക്കി. രാജേഷുമായി ഒന്നിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താന്‍ 13കൊല്ലമായി ഖത്തറിലാണ്. രാജേഷിനെ പോലെ നിഷ്ക്കളങ്കനായ ഒരാളെ കൊല്ലാൻ ഒരു സ്ത്രീയും കൊട്ടേഷൻ കൊടുക്കുമെന്നു കരുതുന്നില്ല. നാട്ടിലെ ഒരു ഗുണ്ടയേയും എനിക്ക് അറിയില്ല. രാജേഷിനെ അക്രമി സംഘം ആക്രമിക്കുമ്പോൾ താനുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. അയ്യോ എന്നെ കൊല്ലല്ലേ, എന്നെ കൊല്ലല്ലെ, തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് രാജേഷ് പറഞ്ഞത്. അപ്പോള്‍ തന്നെ രാജേഷിന്റെ അച്ഛനെ വിളിച്ചു. മൂന്ന് പ്രാവശ്യം വിളിച്ചിട്ടും ആരും ഫോണ്‍ എടുത്തില്ല. ഇക്കാര്യങ്ങളൊക്കെ എവിടെ വേണമെങ്കിലും പറയാമെന്നും യുവതി പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണ് യുവതി പ്രതികരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here