നോക്കുകൂലി വിഷയം; തൊഴിലാളികള്‍ സുധീര്‍ കരമനയോട് മാപ്പുപറഞ്ഞ് 25000 രൂപ തിരിച്ചുനല്‍കി

Sudhir karamana

നടൻ സുധീർ കരമനയുടെ വീടുപണിക്കെത്തിച്ച സാധനങ്ങൾ ഇറക്കുന്നതിനു നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ചുമട്ടു തൊഴിലാളി യൂണിയൻ ഖേദം പ്രകടിപ്പിച്ചു. നോക്കുകൂലിയായി വാങ്ങിയ 25,000 രൂപ യൂണിയനുകൾ തിരികെ നൽകിയതായും സുധീർ കരമന ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സംഭവത്തിലെ കുറ്റക്കാരെ സസ്പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ പ്രശ്നം പരിഹരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ അപേക്ഷിക്കുകയും 25000 രുപ തിരികെ നൽകുകയും ചെയ്തതായാണ് സുധീർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ചാക്ക ബൈപ്പാസിനടുത്ത് സുധീറിന്‍റെ വീട് പണിക്കായി കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നത് യൂണിയൻകാർ ചേർന്ന് തടഞ്ഞെന്നും 25,000 രൂപ വാങ്ങിയ ശേഷം ലോഡ് ഇറക്കാതെ പോയെന്നുമാണ് നടൻ നേരത്തേ പരാതി നൽകിയിരുന്നത്. സംഭവത്തെ തുടർന്ന് സിഐടിയുവും ഐഎൻടിയുസിയും കുറ്റക്കാരായ തൊഴിലാളികളെ സസ്പെൻഡ് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top