ഹർത്താൽ ദിനത്തിലും തിരക്കൊഴിയാതെ ഷോപ്പിംഗ് ഫെസ്റ്റിവൽ

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ നടന്നു കൊണ്ടിരിക്കുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഹർത്താൽ കൂടിയായ മൂന്നാം ദിവസവും അനുഭവപ്പെട്ടത് ഭേദപ്പെട്ട തിരക്ക്. ഹർത്തലിനൊപ്പം മഴയും ചേർന്നതോടെ ജന പങ്കാളിത്തത്തിൽ വലിയ ഇടിവ് ഉണ്ടാവും എന്നാണ് കരുതിയത് എങ്കിലും അതിനെയെല്ലാം മറി കടന്ന് നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്.
സംഗീതാ ശ്രീകാന്ത്, ജീവൻ എന്നിവരുടെ ഗാനമേള, കോമഡി ഉത്സവത്തിലൂടെ പ്രശസ്തരായ ഹാസ്യ താരങ്ങൾ ചേക്കു രാജിവൽ, സൂരജ് പുനലൂർ, അഭിലാഷ് മല്ലശ്ശേരി എന്നിവരുടെ കോമഡി ഷോ, വി മാസ്റ്റേഴ്സ് ഡാൻസ് കമ്പനിയുടെ ഡാൻസ് ഷോ എന്നിവ ഇന്നലത്തെ മേളയുടെ പ്രത്യേകതയായിരുന്നു.
മേളയുടെ നാലാം ദിവസമായ ഇന്ന് 2 മണി മുതലാണ് പ്രദർശനം ആരംഭിക്കുക. ഗോകുൽ രാജ്, ലക്ഷ്മി രംഗൻ, മഹേഷ് ജ്യോതിഷ് എന്നിവരുടെ ഗാനമേള, കാന്താരീസ് അവതരിപ്പിക്കുന്ന നൃത്ത വിസ്മയം, കോമഡി ഉത്സവത്തിലെ ഹാസ്യ താരങ്ങളായ സുബിൻ കണ്ണംകുളം, രതു ഗിന്നസ് എന്നിവരുടെ കോമഡി ഷോ എന്നിവയും ഇന്നത്തെ മേളയുടെ ഭാഗമായി ഉണ്ടാവും. ഏപ്രിൽ 16 നാണ് മേള സമാപിക്കുക.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here