ബിജെപിയില്‍ മടുത്തു; എസ് എം കൃഷ്ണ വീണ്ടും കോണ്‍ഗ്രസിലേക്ക് എത്തുന്നു

മുന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിലെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന് സൂചനകള്‍. വൈകാതെ ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക സ്ഥിരീകരണം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി അറിയിക്കും. 50 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ വര്‍ഷമാണ് എസ്.എം. കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ മകള്‍ക്ക് രാജരാജേശ്വരി നഗരത്തില്‍ സീറ്റ് നല്‍കണമെന്ന് എസ്.എം. കൃഷ്ണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബിജെപി കര്‍ണാടകത്തില്‍ പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മകളുടെ പേരില്ലാത്തത് എസ്.എം. കൃഷ്ണയെ ബിജെപിയില്‍ നിന്ന് അകറ്റി. ബിജെപിയില്‍ എസ്.എം. കൃഷ്ണയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതും ബിജെപി ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top