Advertisement

ഹാരിസൺ ഭൂമി കേസിൽ കമ്പനിക്ക് അനുകൂലമായി വിധി

April 11, 2018
Google News 0 minutes Read
govt faces setback in harrison malayalam land case

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള തോട്ടഭൂമി സർക്കാർ ഏറ്റെടുത്തതിനെതിരെ കമ്പനി സമർപ്പിച്ച ഹർജിയിൽ സർക്കാരിന് തിരിച്ചടി. കമ്പനിക്ക് അനുകൂലമായാണ് കോടതി വിധി വന്നിരിക്കുന്നത്. കേസിലെ പൊതുതാൽപര്യ ഹർജികൾ കോടതി തള്ളി. സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ നടപടികൾ കോടതി സ്‌റ്റേ ചെയ്തു.

ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ളതും അവർ വിറ്റതുമായ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലുള്ള തീർപ്പാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, ജില്ലകളിലായി കമ്പനിയുടെ കൈവശമുള്ള 38,171 ഏക്കർ ഭൂമി തിരിച്ചെടുക്കണമെന്നായിരുന്നു സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടാണ് കോടതി സ്‌റ്റേ ചെയ്തത്.

റിപ്പോർട്ടിനെ ചോദ്യം ചെയ്ത് കൈവശക്കാരായ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതി സിഗിംൾ ബഞ്ചിനെ സമീപിച്ചെങ്കിലും നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് കോടതി അനുമതി നൽകി. ഇതോടെ കൈവശക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here