അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണു; 200 സൈനികര്‍ മരണപ്പെട്ടതായി സൂചന

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് അപകടം. രാജ്യതലസ്ഥാനമായ അല്‍ജീഴ്‌സിലെ വിമാനത്താവളത്തിനടുത്തായാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 200 ഓളം സൈനികര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.  പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ൾ​ജീ​രി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ബെ​ച്ചാ​റി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 14 ആം​ബു​ല​ൻ​സു​ക​ളും പ​ത്ത് ട്ര​ക്കു​ക​ളും പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top