ശ്രീജിത്തിന്റെ മരണം; അന്വേഷണ സംഘം ഇന്ന് യോഗം ചേരും

sreejith

വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ക്രൈം ബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡി മരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുകയാണ്.
അതേസമയം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ശ്രീജിത്തിന്റെ മൃതദേഹം ഇന്നലെ രാത്രി വരാപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിലാപ യാത്രയയാണ് മൃതദേഹം വരാപ്പുഴയില്‍ നിന്ന് വീട്ടിലെത്തിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top