പൊലീസിന് സ്ഥാനങ്ങള്‍ കിട്ടി, ഞങ്ങള്‍ക്ക് അന്ന് പോയ സമാധാനം ഇതുവരെ കിട്ടിയിട്ടില്ല; വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ അമ്മ പറയുന്നു
2018 ഏപ്രില്‍ ആറിന് വരാപ്പുഴയില്‍ നടന്ന അതിക്രൂരമായ കസ്റ്റഡി കൊലപാതകം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. വരാപ്പുഴ ദേവസ്വംപാടം സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പൊലീസുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിവയറ്റിലേറ്റ കടുത്ത മര്‍ദനത്തില്‍ ചെറുകുടല്‍ അറ്റുപോയതാണ് മരണത്തിന് കാരണമായത്. മകനെ മര്‍ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാര്‍ മാസങ്ങള്‍ക്കുശേഷം സര്‍വീസില്‍ തിരികെ കയറുന്നതും സ്ഥാനമാനങ്ങള്‍ നേടുന്നതും നിസഹായയായി നോക്കിനില്‍ക്കേണ്ടി വരികയാണ് അഞ്ചുവര്‍ഷത്തിനിപ്പുറം ശ്രീജിത്തിന്റെ അമ്മയ്ക്ക്. (varappuzha custody death victim sreejith’s mother response)
തങ്ങള്‍ക്ക് അന്ന് നഷ്ടപ്പെട്ട മനസമാധാനം ഇതുവരെ തിരികെക്കിട്ടിയിട്ടില്ലെന്ന് നിറകണ്ണുകളോടെ ശ്രീജിത്തിന്റെ അമ്മ പറയുന്നു. ട്വന്റിഫോറിന്റെ പ്രതി പൊലീസ് എന്ന പ്രത്യേക ലൈവത്തോണിലായിരുന്നു ശ്രീജിത്തിന്റെ അമ്മയുടെ പ്രതികരണം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും അവരുടെ ശബ്ദം എവിടെയും എത്തിയില്ല.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
കേസില്‍ ഇപ്പോഴും വിചാരണ നടന്നുവരികയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച ഉദ്യോഗസ്ഥരെല്ലാം ആറുമാസത്തിനുശേഷം സര്‍വീസില്‍ തിരികെക്കയറി. ഞങ്ങള്‍ ഇപ്പോഴും അതിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണെന്നും നിറകണ്ണുകളോടെ ശ്രീജിത്തിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: varappuzha custody death victim sreejith’s mother response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here