Advertisement

വരാപ്പുഴയിലെ രണ്ട് മരണങ്ങള്‍; പ്രശ്നങ്ങള്‍ തുടങ്ങിയത് ഒരു തോര്‍ത്തില്‍ നിന്ന്

April 11, 2018
Google News 0 minutes Read
sreejith

വാരാപ്പുഴയില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ പ്രശ്നങ്ങളുടെ തുടക്കം ഒരു തോര്‍ത്തില്‍ നിന്ന്. ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ തോളില്‍ കിടന്ന തോര്‍ത്ത് എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വാസുദേവന്റെ മകന്‍ വിനീഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇവിടെ ഒരു അമ്പലത്തിലെ പരിപാടി കഴിഞ്ഞ് മടങ്ങും നേരം വാസുദേവന്റെ സഹോദരന്‍ ദിവാകരന്റെ ചുമലില്‍ കിടന്ന തോര്‍ത്ത് ചിലര്‍ സംഘം ചേര്‍ന്ന് എത്തി എടുത്തു. ഉന്തും തള്ളും ഉണ്ടായി. വാസുദേവന്റെ കഴുത്തില്‍ ഇവര്‍ കയറിപിടിച്ചു. ഭയന്ന വാസുദേവന്‍ വീട്ടിലേക്ക് ഓടിപോയി. ഈ സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ദിവാകനും സുമേഷും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇത് ചോദ്യം ചെയ്യാനാണ് സുമേഷിന്റെ വീട്ടില്‍ വാസുദേവന്‍ എത്തുന്നത്. തുടര്‍ന്ന് സുമേഷും കൂട്ടുകാരും ചേര്‍ന്ന് വാസുദേവന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കി. ഇതിനെ തുടര്‍ന്നാണ് വാസുദേവന്‍ ആത്മഹത്യ ചെയ്യുന്നത്. ഈ സംഭവത്തില്‍ വാസുദേവന്റെ മകന്‍ വിജീഷിന്റെ മൊഴിയിലാണ് 14പേരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കൂട്ടത്തില്‍ ശ്രീജിത്തും ഉണ്ടായിരുന്നു. പിന്നീടാണ് തിങ്കളാഴ്ച ശ്രീജിത്ത് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തോര്‍ത്ത് എടുത്ത കൂട്ടത്തില്‍ ശ്രീജിത്തും സുമേഷും ഉണ്ടായിരുന്നോ അറിയില്ലെന്നാണ് വിനീഷ് പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here