നിരാഹാര വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു ഉപവസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ ഭക്ഷണത്തിന്റെ മെനു പുറത്ത്.
പ്രധാനമന്ത്രിയ്ക്ക് പുറമെ ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കുകയാണ്. തമിഴ്നാട് സന്ദർശനത്തിലാണ് പ്രധാനമന്ത്രിയുടെ ഉപവാസം. എന്നാല്‍ തമിഴ്നാട്ടിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം അടക്കം ഔദ്യോഗിക ജോലികൾക്കു അവധി നൽകാതെയാണ് പ്രധാനമന്ത്രി ഉപവസിക്കുന്നതെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന പ്രഭാത മെനുവില്‍ രാവിലെ 6.40ന് പ്രാതലും, ഉച്ചയ്ക്ക് 2.25ന് പ്രഭാത ഭക്ഷണവും കഴിക്കുമെന്നാണുള്ളത്.
മെനു പുറത്ത് വന്നതോടെ മോഡിയെ കളിയാക്കി കോണ്‍ഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. പ്രിയ പ്രധാനമന്ത്രി, താങ്കളുടെ ഉപവാസത്തിന് എല്ലാ ആശംസകളും. ഇനി ഇതും ഒരു നുണയായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞേക്കൂ. എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് എസ് സുര്‍ജേവാലയുടെ പരിഹാസം.
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂർണമായും തടസപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിഷേധിക്കുന്നത്.
modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here