Advertisement

ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു

April 12, 2018
Google News 1 minute Read
isro

ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനത്തിന്റെ ഭാഗമായ കൃത്രിമ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-ഐ വിക്ഷേപിച്ചു. ഇന്ന് പുലര്‍ച്ചെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.
ഐ.ആര്‍.എന്‍.എസ്.എസ് പരമ്പരയിലെ എട്ടാമത്തെ ഉപഗ്രഹമാണ് വണ്‍-ഐ.  1425 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം പി.എസ്.എല്‍.വി എക്സ് എല്‍ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ് വണ്‍-എച്ച് പരാജയപ്പെട്ടിരുന്നു. ഇതിന് പകരമായാണ് വണ്‍-ഐ വിക്ഷേപിച്ചത്.

navigation satellite IRNSS-1I

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here