പാര്‍ലമെന്റ് സ്തംഭനം; പ്രധാനമന്ത്രിയും ബിജെപി എംപിമാരും ഇന്ന് ഉപവസിക്കും

Modi PM

പാർലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പി എം പിമാരും ഇന്ന് ഉപവസിക്കും.പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം പൂർണമായും തടസപ്പെട്ടതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിഷേധം.   തമിഴ്നാട് സന്ദർശനത്തിനിടെയാണ്   പ്രധാനമന്ത്രിയുടെ ഉപവാസം.

ബിജെപി അധ്യക്ഷൻ അമിത് ഷാ കർണ്ണാടകയിലെ ഹുബ്ലിയിൽ ധർണ നടത്തും. രണ്ട് മണിക്കൂറാണ്  ധർണ.  പ്രമേഹ രോഗത്തിന് ചികിത്സയിൽ ആയതിനാലാണ്  ഉപവാസം ധർണയാക്കിയത്. കേന്ദ്രന്ത്രിമാരും ബിജെപി എംപിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപവാസമിരിക്കും. തമിഴ്നാട്ടിൽ കേന്ദ്ര  പ്രതിരോധ മന്ത്രാലയം ഒരുക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം അടക്കം  ഔദ്യോഗിക ജോലികൾക്കു  അവധി നൽകാതെയാണ്  പ്രധാനമന്ത്രിയുടെ  ഉപവാസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top