തൊണ്ടി മുതലില്‍ താരങ്ങളാകേണ്ടിയിരുന്നത് ഉര്‍വശിയും ഇന്ദ്രന്‍സും

ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റ് ചിത്രമായിരുന്നു. ചിത്രത്തിലൂടെ നിമിഷ സജയന്‍ എന്ന നടിയേയും മലയാള സിനിമയ്ക്ക് ലഭിച്ചു. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നിരവധി പുരസ്‌കാരങ്ങൾ ചിത്രം നേടുകയും ചെയ്തു. എന്നാല്‍ ചിത്രത്തില്‍ നായികയും നായകനുമായി ആദ്യം പരിഗണിച്ചിരുന്നത് ഉര്‍വശിയേയും ഇന്ദ്രന്‍സിനേയുമാണ് പരിഗണിച്ചിരുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. നടി ഉര്‍വശി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സജി പാഴൂർ ഒരു നാല് വർഷങ്ങൾക്ക് മുൻപ് ഒരു കഥയുമായി തന്നെ കാണുവാൻ വന്നു.വളരെ നല്ലൊരു കഥ . നായകനായി സജീവ് ആലോചിക്കുന്നത് ഇന്ദ്രൻസിനെ ആണെന്നും പറഞ്ഞു. എനിക്കും അത് പൂർണ സമ്മതം.എന്നാൽ പിന്നീട് പല കാരണങ്ങൾ കൊണ്ടും ആ സിനിമ നടന്നില്ല. എന്നാണ് ഉര്‍വശി പറഞ്ഞത്.
കഴിഞ്ഞ വർഷം എന്നോട് സുഹാസിനി ഒരു സിനിമ കാണുന്നതിനെ പറ്റി പറഞ്ഞു. എന്നാൽ ഞാൻ വരുന്നില്ല എന്നാണ് ഞാൻ സുഹാസിനിയോട് പറഞ്ഞത്. സിനിമ കണ്ട സുഹാസിനി പിറ്റന്ന് എന്നോട് സിനിമയുടെ കഥ പറഞ്ഞു. അത് സജി എന്നോട് പറഞ്ഞ കഥ തന്നെയായിരുന്നു. അത് തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. താമസിച്ചാണെങ്കിലും ഈ കഥ സിനിമയായല്ലോ.. എന്നാണ് ഉര്‍വശി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here