വരാപ്പുഴ കസ്റ്റഡി മരണം; സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ സംഭവിച്ച ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിഐ അടക്കം നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക്, ഗ്രേഡ് എ എസ് ഐ സുധീര്‍, സീനിയര്‍ ഓഫീസര്‍ സന്തോഷ് ബേബി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച ഐ ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. പ്രതിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സിഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here