വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ എ.വി ജോര്‍ജ്ജിനെ കുറ്റ വിമുക്തനാക്കി; ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കും

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിന് ക്ലീന്‍ ചിറ്റ്. ജോര്‍ജ്ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലും പറയുന്നു.  കേസില്‍ ജോര്‍ജ് സാക്ഷി മാത്രമാണെന്നാണ് ഡിജിപിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കേസില്‍ ജോര്‍ജ് സാക്ഷി മാത്രമാണെന്നും നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണമെന്നും ഡിജിപിയുടെ ശുപാര്‍ശയും ആഭ്യന്തര വകുപ്പില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്.

തന്റെ മേല്‍ അച്ചടക്ക നടപടിയുണ്ടെന്നും താന്‍ ഒരു കേസിലും പ്രതിയല്ലെന്നും ചൂണ്ടിക്കാട്ടി എവി ജോര്‍ജ് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിജിപിയോട് വിശദീകരണം തേടിയതും ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.

കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട മൂന്ന് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും പിന്നീട് മൊഴി ചേര്‍ത്ത ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ സാം അടക്കമുള്ള പ്രതികളുടെ മൊഴികളുമായിരുന്നു കേസില്‍ എവി ജോര്‍ജിന് നേരെ വില്‍ ചൂണ്ടിയത്. എന്നാല്‍ ഇതൊന്നും കേസില്‍ പരിഗണിക്കുന്നില്ലെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു സാഹചര്യത്തില്‍ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന്ും ചൂണ്ടിക്കാട്ടിയാണ് എവി ജോര്‍ജ് സര്‍ക്കാറിന് കത്ത് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top