വരാപ്പുഴ കസ്റ്റഡി മരണം: നീതി ലഭിച്ചിട്ടില്ലെന്ന് ഭാര്യ; എവി ജോർജിനെ പ്രതി ചേർക്കണം
വരാപ്പുഴ ശ്രീജിത്തിന്റെ പൊലീസ് കസ്റ്റഡി കൊലപാതകത്തിൽ ആലുവ മുൻ റൂറൽ എസ്പി എവി ജോർജിനെതിരെ ആഞ്ഞടിച്ച് ഭാര്യ അഖില. ശ്രീജിത്തിന്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് കുടുംബം. കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്പി എവി ജോർജിനെ പ്രതി ചേർക്കാതെ സാക്ഷിയാക്കിയത് പ്രതിപ്പട്ടികയിലുള്ള പൊലീസുകാരെ രക്ഷിക്കാനാണെന്ന് അഖില ആരോപിക്കുന്നു.ഇയാളുടെ നിർദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്, എന്നിട്ടും ജോർജിനെ അന്വേഷണ സംഘം പ്രതിയാക്കാതെ സാക്ഷിയാക്കി.
Read Also: വരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
2018 ഏപ്രിൽ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മർദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് റൂറൽ ടൈഗർ ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടർന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്.
varapuzha custody murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here