കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എവി ജോർജിന് സ്ഥാനക്കയറ്റം
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എവി ജോർജിന് സ്ഥാനക്കയറ്റം. ഡിഐജിയായാണ് സ്ഥാനക്കയറ്റം.
വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തിൽ ആരോപണ വിധേയനായതോടെ ജോർജിന്റെ സ്ഥാനക്കയറ്റം തടഞ്ഞിരുന്നു. സംഭവത്തിൽ അദ്ദേഹത്തെ ഡിജിപി കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയതോടെയാണ് സ്ഥാനക്കയറ്റം നൽകാൻ സർക്കാർ തീരുമാനിച്ചത്. എവി ജോർജ് എറണാകുളം റൂറൽ എസ്പിയായിരിക്കെയാണ് വരാപ്പുഴ കസ്റ്റഡി മരണം നടന്നത്.
ശ്രീജിത്തിന്റെ മരണത്തിൽ എവി ജോർജിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞിരുന്നു. കേസിൽ എവി ജോർജിന് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാണെന്നും ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ നിർദേശിച്ചത് എസ്പി എവി ജോർജാണെന്ന് പിടിയിലായ ആർടിഎഫുകാർ പറയുന്നുണ്ടെന്നും അഖില പറഞ്ഞിരുന്നു.
Story Highlights- AV George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here