Advertisement

കത്‌വ പീഡനക്കേസ്; ; പ്രതികളെ പിന്തുണച്ച് റാലി നടത്തിയ അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി കേസെടുത്തു

April 13, 2018
Google News 1 minute Read

കത്‌വയിലെ പെൺകുട്ടിയുടെ കൊലപാതക കേസില്‍ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ ജമ്മു കാശ്മീര്‍ പ്രാദേശിക അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെ  അഭിഭാഷകയ്ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച്  നിർദ്ദേശംനല്‍കി. ജമ്മു ബാർ അസോസിയേഷന് കോടതി നോട്ടീസ് നല്‍കി. ജമ്മു പ്രാദേശിക അഭിഭാഷകരെ സുപ്രീംകോടതി താക്കീത് ചെയ്തു. നീതി നടപ്പാക്കുന്നത് തടസപ്പെടുത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ  പ്രക്ഷോഭങ്ങല്‍ക്കൊടുവില്‍ ജനുവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ‘ഹിന്ദു ഏക്ത മഞ്ച്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഫെബ്രുവരിയിലായിരുന്നു ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ടുള്ള പ്രതിഷേധം.

സംഘപരിവാര്‍ സംഘടനകള്‍ ദേശീയ പതാകയുമായി പ്രതികളെ പിന്തുണച്ച് നടത്തിയ പ്രതിഷേധത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. എട്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ക്ഷേത്രത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തവരെ അനുകൂലിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here