അമ്പരിപ്പിക്കുന്ന ഓഫറുകളുമായി ബിഎസ്എൻഎൽ; ഇനി കോളുകളെല്ലാം സൗജന്യം !

ബിഎസ്എൻഎൽ എല്ലാ നെറ്റ്വർ്ക്കിലേക്കും ഉള്ള കോളുകൾ സൗജന്യമാക്കുന്നു. മാസവാടക മാത്രം ഈടാക്കി ലാൻഡ് ലൈനിൽനിന്നുള്ള കോളുകൾ സൗജന്യമാക്കിയാണ് ബിഎസ്എൻഎൽ തന്റെ ഉപഭോക്താക്കളെ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. നഗരപ്രദേശങ്ങളിൽ 240 രൂപയും ഗ്രാമപ്രദേശങ്ങളിൽ 180/220 രൂപയുമാണ് മാസവാടക. ലാൻഡ്‌ലൈനിൽനിന്ന് ഏതു നെറ്റുവർക്കിലേക്കും സൗജന്യമായി വിളിക്കാമെന്നതാണ് ഓഫറിൻറെ പ്രത്യേകത.
നിലവിൽ ബിഎസ്എൻഎല്ലിൽ നിന്നും ബിഎസ്എൻഎല്ലിലേയ്ക്ക് മാത്രമായിരുന്നു സൗജന്യ കോളുകൾ ലഭ്യമായിരുന്നത്. കൂടാതെ, ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകൾ സൗജന്യമായിരുന്നു.
എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവിൽ കണക്ഷൻ ഉള്ളവർക്ക് അതാത് എക്‌സ്‌ചേഞ്ചുകളിൽ അപേക്ഷ നൽകിയും കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാൻ സാധിക്കും.
bsnl introduces new offer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here