ഹര്‍ത്താലില്‍ വ്യാപക അക്രമം; മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വ്യാജ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവടങ്ങളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് നീതി വേണമെന്ന വ്യാജേന എസ്ഡിപിഐയുടെ നേതൃത്വത്തിൽ രാവിലെ നടന്ന ഹർത്താലിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തിതത്. പോലീസുമായി ഹർത്താൽ അനുകൂലികൾ സംഘർഷവുമുണ്ടായി. ഇതിന് പിന്നാലയാണ് നിരോധനാജ്ഞ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here