പുനലൂർ വിഷു ആഘോഷിച്ചത് ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം; കഴിഞ്ഞു പോയത് മേളയിലെ ഏറ്റവും തിരക്കേറിയ ദിവസം

പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 7 മുതൽ നടന്നു വരുന്ന ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റിവലിലെ അവസാന ഞായറാഴ്ചയായ ഇന്നലെ അനുഭവപ്പെട്ടത് വലിയ ജനത്തിരക്ക്. വിഷു കൂടിയായ ഇന്നലെ അനവധി ജനങ്ങളാണ് ഇടതടവില്ലാതെ മേലായിലേക്കൊഴുകിയെത്തിയത്. പുനലൂർ ഷോപ്പിംഗ് ഫെസ്റ്റിവൽ ദിവസങ്ങളിൽ എല്ലാം തന്നെ വലിയ തിരക്കായിരുന്നു എങ്കിലും ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റു പോയത് ഇന്നലെയായിരുന്നു.
രാകേഷ് ബ്രഹ്മാനന്ദൻ, അഞ്ജന കൃഷ്ണ, എന്നിവരുടെ ഗാനമേള, കാന്താരീസിന്റെ ഡാൻസ് ഷോ, കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയരായ സുനിൽ കൊങ്ങാണ്ടൂർ, ബേസിൽ എൽദോസ് എന്നിവരുടെ കോമഡി ഷോ എന്നിവയ്‌ക്കൊപ്പം ശ്രീ ത്യാഗരാജ സ്കൂൾ ഓഫ് മ്യൂസിക് & ഡാൻസിന്റെ സ്പെഷ്യൽ വിഷു സന്ധ്യയും ഇന്നലെ മേളയുടെ ഭാഗമായി വേദിയിൽ അരങ്ങേറി.
പ്രശസ്ത സംവിധായകൻ ശ്രീകാന്ത് മുരളി, ഫ്ളവേഴ്സ് ചാനൽ എം.ഡി ആർ ശ്രീകണ്ഡൻ നായർ എന്നിവരുടെ സാന്നിധ്യവും ഇന്നലെ ഫെസ്റ്റിവലിൽ ഉണ്ടായിരുന്നു. മേള ഇന്ന് സമാപിക്കും.
ഭീമാ ജൂവൽസാണ് ഫെസ്റ്റിവലിന്റെ ടൈറ്റിൽ പാർട്ട്ണർ. അസോസിയേറ്റ് പാർട്ട്ണർ നാപ്പാ മാർബിൾസും ഇലക്ട്രോണിക്സ് പാർട്ട്ണർ വൈറ്റ് മാർട്ടുമാണ്. ഹോസ്പിറ്റൽ പാർട്ട്ണർ പദ്മാവതി മെഡിക്കൽ ഫൗണ്ടേഷനും എഡ്യൂക്കേഷണൽ പാർട്ട്ണർ ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷനുമാണ്. 24 ന്യൂസാണ് മേളയുടെ ഓൺലൈൻ പാർട്ട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here