23
Mar 2019
Saturday
100 News

സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതിഷേധമറിയിച്ച് നടി പാര്‍വതി

കത്‌വയില്‍ എട്ടു വയസുകാരി പീഡിപ്പിക്കപ്പെട്ട ശേഷം ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ നടി പാര്‍വതി. ഹര്‍ത്താലിന്‍റെ പേരില്‍ പെരുവഴിയില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പോകുന്ന വഴി തടയുകയും ആളുകളെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണെന്ന് പാര്‍വതി പോസ്റ്റില്‍ ആരോപിക്കുന്നു.

Top