മുംബൈ സ്‌ഫോടനക്കേസിലെ പ്രതി താഹിർ മർച്ചന്റ് മരിച്ചു

1993ലെ മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന താഹിർ മർച്ചന്റ് മരിച്ചു. പൂനെ യാർവാഡ സെൻട്രൽ ജയിലിൽ വച്ചുണ്ടായ ഹൃദയാഘാത മൂലമായിരുന്നു മരണം.
ഇന്ന് രാവിലെ 3 മണിയോടെ ജയിലിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ട താഹിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 3.45 ഓടെ മരണം സംഭവിക്കുകയായിരുന്നു. ജയിൽ അഡീഷണൽ ഡിജിപി ബി.കെ ഉപാധ്യയ് മരണവിവരം സ്ഥിരീകരിച്ചു.
2017 സെപ്റ്റംബർ ഏഴിനാണ് തഹീർ മർച്ചൻറിന് മുംബൈ പ്രത്യേക ടാഡ കോടതി വധശിക്ഷ വിധിച്ചത്. 1993 മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ 12 ഇടങ്ങളിലുണ്ടായ തുടർ സ്‌ഫോടങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. ആ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായിരുന്നു തഹീർ മർച്ചൻറ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here