വരാപ്പുഴ കസ്റ്റഡി മരണം; സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സി.ഐ. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയേക്കും. ശ്രീജിത്തിനെ വീട് കയറി ആക്രമിച്ച കേസില്‍ ആളുമാറി അറസ്റ്റ് ചെയ്തതാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന മൊബൈല്‍ രേഖകളും സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ സി.ഐ. ദീപക് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതികളാക്കി അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തെന്ന കാരണത്തിനാണ് സി.ഐ. ദീപകിനെ പ്രതി ചേര്‍ക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച ആര്‍ടിഎഫ് ഉദ്യോഗസ്ഥരും മുഖ്യപ്രതികളായേക്കും. അതേ സമയം, റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ കേസില്‍ പ്രതിയാക്കിയേക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here