ഓറഞ്ച് ക്യാപ് സഞ്ജുവില്‍ നിന്ന് കോഹ്‌ലിയിലേക്ക്

ഐപിഎല്‍ 2018 സീസണിലെ ഓറഞ്ച് ക്യാപ് ഇന്ത്യന്‍ ക്യാപ്റ്റനും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിയുടെ തലയില്‍. ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പോരാട്ടത്തില്‍ 92 റണ്‍സ് നേടിയ വിരാടിന്റെ പ്രകടനമാണ് ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ സഹായിച്ചത്. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ തലയില്‍ നിന്നാണ് ഓറഞ്ച് ക്യാപ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
നാലു കളികളില്‍ 201 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ പേരിലുള്ളത്. മൂന്ന് കളികളില്‍ 178 റണ്‍സുള്ള സഞ്ജു രണ്ടാമതാണ്. 153 റണ്‍സുള്ള കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് മൂന്നാം സ്ഥാനത്ത്. 2 പന്തുകളില്‍ നിന്ന് പുറത്താകാതെ 92 റണ്‍സാണ് കോഹ്‌ലി ഇന്നലെ നേടിയത്. എന്നാല്‍, വിരാട് തിളങ്ങിയിട്ടും റോയല്‍ ചലഞ്ചേഴ്‌സ് 46 റണ്‍സിന് മുംബൈയോട് തോല്‍വി ഏറ്റുവാങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here