കറൻസി ക്ഷാമം 5 ദിവസം കൂടി തുടരും

ഉത്തരേന്ത്യൻ എടിഎമ്മുകളിലെ കറൻസി ക്ഷാമം 5 ദിവസം കൂടി തുടർന്നേക്കും. ഗ്രാമീണ മേഖലകളിൽ ഇപ്പോഴും എടിഎമ്മുകൾ കാലിയാണ്. സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
80 ശതമാനം എടിഎമ്മുകളും ഇന്നത്തോടെ പ്രവർത്തന സജ്ജമാക്കുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. ഇതൊരു താൽക്കാലിക പ്രശ്‌നമാണെന്നും കറൻസി ക്ഷാമമില്ലെന്നും ആവർത്തിക്കുന്നു. 500 രൂപ നോട്ടുകളുടെ അച്ചടി 5 മടങ്ങ് വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ധനമന്ത്രാലത്തിന്റെ നേതൃത്വത്തിൽ പ്രശ്‌ന പരിഹാരശ്രമങ്ങൾ പുരോഗമിക്കുകയാണ്.
അതേസമയം, 70,000 കോടി രൂപയുടെ കുറവ് സർക്കുലേഷനിൽ ഉണ്ടെന്നാണ് എസ്ബിഐ പറയുന്നത്. എടിഎമ്മിൽ നിന്നും പിൻവലിച്ച രൂപയിൽ 20-18 സാമ്പത്തിക വർഷത്തിന്റെ അവസാന പകുതിയിൽ ഉണ്ടായത് 12.2 ശതമാനത്തിന്റെ വർധനവാണെന്നും എസ്ബിഐ വ്യക്തമാക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here