ശ്രീജിത്തിന്റെ കസ്റ്റഡി മരണം; അറസ്റ്റിലായ ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം പുറത്ത്

ശ്രീജിത്തിന്റെ മരണത്തില്‍ ബലിയാടാക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ആര്‍ടിഎഫുകാരുടെ വീഡിയോ സന്ദേശം. സംഭവത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണ് ഈ വീഡിയോയില്‍ ഉള്ളത്.ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ് കുമാര്‍, സുമേഷ്, ജിതിന്‍ രാജ് എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഉറപ്പായതിന് ശേഷം പോലീസ് അറസ്റ്റ് നടക്കുന്നതിന് മുമ്പ് എടുത്ത വീഡിയോയാണിത്. കൊലക്കുറ്റത്തിനാണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.
വ്യക്തമായ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുറ്റക്കാര്‍ രക്ഷപ്പെടുകയാണ്. നുണ പരിശോധനയ്ക്ക് തയ്യാറാണ് കോടതിയെ മാത്രമാണ് വിശ്വാസം. പോലീസിനെതിരെയാണ് ആര്‍ടിഎഫിന്റെ സന്ദേശം. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ജോലിയോടുള്ള ആത്മാര്‍ത്ഥത കാരണമാണ്.
അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ എല്ലാ തെളിവുകളും ആലുവാ പോലീസിന് കൈമാറിയിട്ടുണ്ട്.
ശ്രീജിത്തിന്റെ കുടുംബത്തോടൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here