Advertisement

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ അദാനിയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു

April 20, 2018
Google News 0 minutes Read

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാരും അദാനി ഗ്രൂപ്പും കൊമ്പുകോര്‍ക്കുന്നു. കരാര്‍ പ്രകാരമുള്ള നിര്‍മാണപുരോഗതി വിഴിഞ്ഞം തുറമുഖത്ത് ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. നിര്‍മാണപുരോഗതി ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് അയച്ചിട്ടുണ്ട്. സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് 18 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അദാനി ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. കൃത്യമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് സര്‍ക്കാരിന് വലിയ നഷ്ടമാണ് ദിനംപ്രതി ഉണ്ടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

നേ​ര​ത്തേ, വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി​. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ഡ്ര​ഡ്ജ​ർ ത​ക​ർ​ന്ന​തു​മൂ​ലം തു​റ​മു​ഖ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദാ​നി ഗ്രൂ​പ്പ് സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here