Advertisement

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡ് വർധനയിലേക്ക്

April 20, 2018
Google News 0 minutes Read
Electricity

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡ് വർധനയിലേക്ക്. ഉപയോഗം 7.25 ദശലക്ഷം യൂണിറ്റ് വരെ എത്തി.

പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടായതിനാൽ ആഭ്യന്തര ഉൽപാദനത്തിൽ വർധനയുണ്ടായി. സ്ഥിതി തുടർന്നാൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മാർച്ച് അവസാനവാരം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 79.25 ദശലക്ഷം യൂണിറ്റ് വരെ എത്തി. കഴിഞ്ഞ വർഷത്തെ ശരാശരി വൈദ്യുതി ഉപഭോഗം 76 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു. ഏപ്രിൽ അവസാനത്തോടെ ഇതിൽ അഞ്ച് ശതമാനം കൂടി വർധനയുണ്ടാകാനാണ് സാധ്യത എന്ന് വൈദ്യുതി വകുപ്പ് കണക്കുകൂട്ടുന്നു. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം ഉണ്ടായത് 2016 ഏപ്രിൽ !29 നായിരുന്നു. 80.44 ദശലക്ഷം യൂണിറ്റായിരുന്നു അന്നത്തെ ഉപയോഗം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here