അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി

പാകിസ്ഥാൻ നടനും ഗായകനുമായ അലി സഫറിനെതിരെ ലൈംഗിക ആരോപണവുമായി നടി മീഷ ഷാഫി. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് മീഷ തനിക്കനുഭവിക്കേണ്ടി വന്ന ലൈംഗീക അതിക്രമത്തെ കുറിച്ച് തുറന്നുപറയുന്നത്. ട്വിറ്ററിലൂടെ മീഷ തന്റെ ദുരനുഭവം തുറന്നുപറഞ്ഞത്.
Sharing this because I believe that by speaking out about my own experience of sexual harassment, I will break the culture of silence that permeates through our society. It is not easy to speak out.. but it is harder to stay silent. My conscience will not allow it anymore #MeToo pic.twitter.com/iwex7e1NLZ
— Meesha Shafi (@itsmeeshashafi) April 19, 2018
മീഷയുടെ ട്വീറ്റിന് പിന്നാലെ ആരോപണം നിഷേധിച്ച് അലി സഫർ രംഗത്തെത്തി. മീ ടു ക്യാംപയിനിനെ ബഹുമാനിക്കുന്നുവെന്നും എന്നാൽ അടിസ്ഥാനരഹിതമായ ആരോപണമാണ് മീഷയുടെതെന്നും അലി സഫർ ട്വീറ്റ് ചെയ്തു. ആരോപണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. മീഷക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അലി പറഞ്ഞു.
— Ali Zafar (@AliZafarsays) April 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here