നഴ്‌സുമാരുടെ വേതന വര്‍ധനവ് വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍

നഴ്‌സുമാരുടെ വേതന വര്‍ധനവ് വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍ നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കികൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ മാനേജുമെന്റുകള്‍. ആശുപത്രി നഴ്‌സുമാര്‍ അടക്കമുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാകില്ലെന്ന് മാനേജുമെന്റുകള്‍. ഭീഷണിപ്പെടുത്തി നേടിയ വേതന വർധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (കെപിഎച്ച്എ) അറിയിച്ചു.
വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്മെന്‍റുകളുടെ തീരുമാനം. ഇത് സംബന്ധിച്ച് മാനേജ്മെന്‍റ് പ്രതിനിധികൾ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നൽകിയാൽ ആശുപത്രികൾ പൂട്ടേണ്ടിവരും ഇതല്ലെങ്കിൽ ചികിത്സാ നിരക്ക് വർധിപ്പിക്കുമെന്നും മാനേജ്മെന്‍റുകൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here