Advertisement

കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു

April 24, 2018
Google News 0 minutes Read

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ പതിനേഴ് പേർക്കാണ് ഗുരുതരമായ ഹെപ്പറ്ററ്റിസ് ബി രോഗം സ്ഥിരീകരിച്ചത്. ജലജന്യ രോഗങ്ങൾ തടയാൻ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത നടപടിക്ക് ഒരുങ്ങുകയാണ്.

വേനൽ കനത്തതോടെയാണ് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണത്തിലും വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ കോഴിക്കോട് ജില്ലയിൽ മാത്രം 76 പേരിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. മലിന ജലം ഉപയോഗിക്കുന്നത് തന്നെയാണ് രോഗം പടരാൻ പ്രധാന കാരണം.

നഗരത്തിലെ ഐസ് ഫാക്ടറികളിൽ നേരത്തെ കോർപ്പറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ വലിയ തോതിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിരുന്നു. ശീതള പാനീയങ്ങളിലടക്കം ഈ ഐസ് ആണുപയോഗിക്കുന്നത്. ഇത് മഞ്ഞപ്പിത്തമടക്കമുള്ള ജല ജന്യരോഗങ്ങൾ പടരുന്നതിന് കാരണമാകുന്നു. ജലജന്യ രോഗങ്ങൾ തടയാൻ ആരോഗ്യവകുപ്പും നടപടികൾ കർശനമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here