നഴ്സുമാരുടെ സമരം പിൻവലിച്ചു

നഴ്സുമാരുടെ സമരം പിൻവലിച്ചു. ചേർത്തല കെ വി എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാനും നിയമനടപടി സ്വീകരിക്കും.ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് അംഗീകരിച്ചാണ് പിന്മാറ്റം.ഇന്ന് നടത്താനിരുന്ന ലോങ് മാര്‍ച്ചും പിന്‍വലിച്ചിട്ടുണ്ട്. അലവൻസുകൾ കുറച്ച നടപടിയ്ക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെയാണ് പുതിയ ശമ്പളം നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. എന്നാല്‍ മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്നായിരുന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ രാത്രിയോടെ സമരം പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. ചേർത്തല കെ.വി.എം ആശുപത്രി സമരം ഒത്തുതീർപ്പാക്കാന്‍ നിയമനടപടി സ്വീകരിക്കാനാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം.
50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാനാണ് ഉത്തരവ്. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായാണ് മിനിമം വേതനം ഉയര്‍ത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here