കാശ് വാങ്ങുന്നതല്ലേ തൂത്ത് വാരി തിന്നോ; അച്ഛന് ചോറ് വാരികൊടുത്ത് താരമായ കുഞ്ഞ് ഇതാണ്

കുഞ്ഞുങ്ങളുടെ സ്നേഹം ഇങ്ങനെയാണ് കളങ്കമില്ലാത്തത്. വിശക്കുന്നു എന്ന് പറഞ്ഞ അച്ഛനെ കൊണ്ട് പ്ലേറ്റിലെ ചോറ് മുഴുവന്‍ തീറ്റിക്കുന്ന കുഞ്ഞാവയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൊഞ്ചിക്കൊണ്ട് അച്ഛനെ മുഴുവന്‍ ചോറും തിന്നാന്‍ നിര്‍ബന്ധിക്കുകയാണ് കുഞ്ഞ്. അച്ഛന്‍ എത്ര പറഞ്ഞിട്ടും കുഞ്ഞ് വാരിക്കൊടുക്കല്‍ നിറുത്തുന്നില്ല. വെശക്കുന്നൂന്ന് പറഞ്ഞിട്ട് ചോറെടുത്തോണ്ട് വന്നതല്ലേ.. തിന്നോ എന്ന് പറഞ്ഞ് മുഴുവന്‍ ചോറും തീറ്റിക്കുകയാണ്. ഇതിന് ഇടയ്ക്ക് തിന്നാതെ ഇരിക്കുന്ന അച്ഛനോട് കുഞ്ഞ് പറയുന്ന വാക്കുകള്‍ സമൂഹമാധ്യമത്തില്‍ ചിരിപടര്‍ത്തുകയാണ്. കാശ് കൊടുത്ത് മേടിക്കുന്നതല്ലേ? തൂത്ത് വാരി ഞാന്‍ തര്വാ! മുഴുവന്‍ തിന്ന്. എന്നാണ് കുഞ്ഞിന്റെ വര്‍ത്തമാനം. സവ്യ എന്നാണ് കുഞ്ഞിന്റെ പേര്. രസികന്‍ വീഡിയോ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here