സുപ്രീം കോടതിയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ജഡ്ജിമാരുടെ ആവശ്യം

സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്. ഫുള്‍ കോര്‍ട്ട് ചേരണമെന്ന ആവശ്യവുമായി മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ലോകൂര്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്ത് നല്‍കി. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കോടതിയുടെ ഭാവി സംബന്ധിച്ചും ചര്‍ച്ച നടത്തണമെന്നാണ് മുതിര്‍ന്ന ജഡ്ജിമാര്‍ നല്‍കിയ കത്തിലെ ആവശ്യം. എന്നാല്‍, ചീഫ് ജസ്റ്റിസ് കത്തിനോട് പ്രതികരിച്ചിട്ടില്ല.
ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ മാര്‍ച്ച് 21 ന് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് കഴിഞ്ഞ ദിവസം രാജ്യസഭാധ്യക്ഷന്‍ തള്ളി കളഞ്ഞിരുന്നത് വലിയ വിവാദമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here