Advertisement

ഈ ഗ്രാമത്തിലുള്ളവർ കുളിക്കുന്നത് ഗോമൂത്രത്തിൽ !

April 25, 2018
Google News 1 minute Read
the tribe that bath in cow urine

ഗോമൂത്രത്തിൽ കുളി, പൗഡറായി ഉപയോഗിക്കുന്നത് കത്തിച്ച ചാണകപ്പൊടി..വടക്കൻ ഇന്ത്യയിലായിരിക്കും ഇത്തരം ആചാരങ്ങൾ എന്ന് ചിന്തിച്ചുവെങ്കിൽ തെറ്റി; ഇത് ഒരു ആഫ്രിക്കൻ ഗ്രാമത്തിലെ കാഴ്ച്ചയാണ് !

ദക്ഷിണ സുഡാനിലെ ജുബയിലെ ഗോത്രവർഗമാണ് പശുവിന്റെ പാൽ മുതൽ ചാണകം വരെ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്. നൈൽ നദിയുടെ കരയിൽ അതിവസിക്കുന്ന മുണ്ടരി ഗോത്രം നൂറ്റാണ്ടുകളായി ജീവിക്കുന്നത് ഇത്തരത്തിലാണ്. താരിഖ് സൈദി എന്ന ഫോട്ടോഗ്രാഫറാണ് ഈ വ്യത്യസ്ത ജിവിതരീതി തന്റെ ക്യാമറയിൽ പകർത്തി പുറംലോകത്തെ കാണിക്കുന്നത്.

the tribe that bath in cow urine

രാവിലെ എഴുനേറ്റയുടൻ മുണ്ടരി ഗോത്രത്തിലുള്ളവർ ഒരു വൃക്ഷത്തിന്റെ കമ്പ് കൊണ്ട് പല്ലുകൾ വൃത്തിയാക്കും. ശേഷം കാലികൾ മൂത്രമൊഴിക്കുമ്പോൾ അവിടെ തലവെച്ച് തല കഴുകും. ത്വക്ക് രോഗങ്ങൾക്ക് പരിഹാരമായാണ് ഇവിടുള്ളവർ ഗോമൂത്രത്തിൽ കുളിക്കുന്നത്.

the tribe that bath in cow urine

പാൽ കറന്ന് പാത്രത്തിലേക്ക് മാറ്റുന്നതിന് പകരം പശുവിന്റെ അകിടിൽ നിന്നും നേരിട്ടാണ് ഇവർ പാല് കുടിക്കുന്നത്. ശേഷം ചെണ്ട കൊട്ടി ഗ്രാമവാസികൾക്ക് കാലികളെ മേക്കാൻ സമയമായെന്ന സൂചന നൽകും.

the tribe that bath in cow urine

കൊതുകുകളെ തുരത്താൻ ചാണകം കത്തിച്ച പൊടിയാണ് ഇവർ മുഖത്ത് തേക്കുന്നത്. മാത്രമല്ല കത്തുന്ന ചൂടിൽ നിന്നും ഇവരുടെ ചർമ്മത്തെ സംരക്ഷിക്കാനും ഇത് നല്ലതാണെന്ന് ഇവർ വിശ്വസിക്കുന്നു.

the tribe that bath in cow urine

ഈ ഗ്രാമത്തിൽ മനുഷ്യരേക്കാൾ വില കാലികൾക്കാണ്. തോക്കുധാരികളാണ് ഇവിടെ കാലികൾക്ക് കാവൽ നിൽക്കുന്നത്. മുപ്പതിയയ്യാരിത്തോളം രൂപ വിലമതിക്കുന്നതാണ് ഇവരുടെ പ്രത്യേക ഇനത്തിൽപ്പെട്ട കാലികൾ. കുടുംബാംഗത്തെ പോലയാണ് ഇവിടെ കാലികളെ കാണുന്നത്. അവയ്‌ക്കൊപ്പം തന്നെയാണ് ഇവിടെ ഗ്രാമവാസികളും ഉറങ്ങുന്നത്.

the tribe that bath in cow urine

പ്രതിവർഷം 3,50,000 പശുക്കളെയാണ് ഇവിടെ നിന്നും കാണാതാവുന്നത്. 2,500 ഓളം പോരെയാണ് ഇവിടെ ഓരോ വർഷവും പശുവിനെ മോഷ്ടിക്കാൻ വരുന്നവർ കൊല്ലുന്നത് !

the tribe that bath in cow urine

ലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യർ ഈ ഗോത്രത്തിലുള്ളവരാണ്. ഇവരുടെ കാലികൾക്കുമുണ്ട് പ്രത്യേകത. സാധരണ പശുവോ പോത്തോ കാളയോ അല്ല മറിച്ച് പ്രത്യേക തരം കൊമ്പുള്ള അങ്കോള-വതൂസി എന്നയിനം കാലികളാണ് ഇവരുടെ പക്കൽ ഉള്ളത്. പ്രൗഡിയുടെ ചിഹ്നമായാണ് ഇവിടെ കാലികളെ കാണുന്നത്. പണത്തിന്
പകരവും കാലികളെ നൽകാറുണ്ട്.

the tribe that bath in cow urine

ഈ ഗോത്രവർഗം നഗരങ്ങളിലേക്കൊന്നും പോവാറില്ല. മറ്റ് മനുഷ്യരിൽ നിന്നും അകന്നുമാറി ജീവിക്കുവാനാണ് ഇവർക്കിഷ്ടം.

the tribe that bath in cow urine

the tribe that bath in cow urine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here