ഇന്ന് പൂരങ്ങളുടെ പൂരം

തൃശ്ശൂർ പൂരം ഇന്ന്. രാവിലെ ഏഴ് മണിയോടെ തിരുവമ്പാടി ഭഗവതിയും പന്ത്രണ്ടു മണിയോടെ പാറമേക്കാവ് ഭഗവതിയും പൂരത്തിന് എഴുന്നളളിയതോടെ ദിവസങ്ങള്‍ നീണ്ട പൂരാവേശം ഒരുപടികൂടി കടന്നു. എട്ടു ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങളും ഉച്ചയോടെ വടക്കുന്നാഥ സന്നിധിയില്‍ എത്തിയ ശേഷമാണ് മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും നടക്കുക. ക്ഷേത്രത്തിലേക്കുള്ള ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി.
ഇക്കുറി കുടമാറ്റം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും എത്തുന്നുണ്ട്.
പൂരത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3000 പെലീസുകാരെയാണ് പൂരനഗരിയില്‍ വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കുടമാറ്റം കാണാന്‍ എത്തുന്നതിനായി പ്രത്യേക വഴിയൊരുക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലും എടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
trissur pooram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here