Advertisement

1.3 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ നിന്ന് ചോർന്നു

April 26, 2018
Google News 0 minutes Read
1.3 lakh aadhar information leaked from govt website

രാജ്യത്തെ 1.3 ലക്ഷം ആളുകളുടെ ആധാർ വിവരങ്ങൾ സർക്കാർ വെബ്!സൈറ്റിൽ നിന്ന് ചോർന്നു. ആന്ധ്രാപ്രദേശ് ഭവന നിർമ്മാണ പദ്ധതിയുടെ വെബ് സൈറ്റിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ഭവന നിർമാണ പദ്ധതിക്ക് അർഹരായ ആളുകളുടെ വിവരങ്ങളാണ് സൈറ്റിൽ നിന്ന് ചോർന്നത്.

ആളുകളുടെ ജാതി, മതം, വാസസ്ഥലം എന്നിവ ആർക്കും സർക്കാർ വെബ്‌സൈറ്റിൽ കയറി പരിശോധിക്കാൻ കഴിയുന്ന വിധത്തിലായിരുന്നു സൈറ്റ് പ്രവർത്തിച്ചിരുന്നത്. ഒരു സംസ്ഥാനത്തിനു കീഴിലുള്ള കമ്പനിയുടെ സിസ്റ്റത്തിലുണ്ടായ പിഴവാണ് ആധാർ ചോർച്ചയ്ക്കു കാരണമായത്. ആ ഒരൊറ്റ പിഴവു മുതലെടുത്ത് ഹാക്കർമാർക്ക് വളരെ എളുപ്പത്തിൽ ആധാർ വിവരങ്ങൾ ചോർത്തിയെടുക്കാം. പേരും 12 അക്ക ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെ ഇത്തരത്തിൽ ചോർന്നതാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ആധാറുമായി ഉപഭോക്താവ് ബന്ധപ്പെടുത്തിയിരിക്കുന്ന സേവനങ്ങളുടെ വിവരങ്ങളെല്ലാം ഡൗൺലോഡ് ചെയ്‌തെടുക്കാമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. വെബ്‌സൈറ്റ് ഇപ്പോൾ പ്രവർത്തനരഹിതമാണ്.

ആധാർ വിവരങ്ങൾ ചോരുന്നത് തെരഞ്ഞെടുപ്പുകളിൽ സ്വാധീനിക്കാൻ ഇടയില്ലേ എന്ന് നേരെത്തെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോടും യു.ഐ.ഡി.ഐ.എയോടും ചോദിച്ചിരുന്നു. എന്നാൽ ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നായിരുന്നു സർക്കാർ മറുപടി. ഇതിന് പിന്നാലെയാണ് ആന്ധ്രാപ്രദേശ് സർക്കാറിൻറെ വെബസൈറ്റിൽ നിന്നും വിവരങ്ങൾ ചോർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here