Advertisement

സിലിണ്ടർ പൊട്ടിതെറിച്ചു; 24 പേർക്ക് പരിക്ക്‌

April 26, 2018
Google News 1 minute Read
25 persons injured in cylinder blast

സിലിണ്ടർ പൊട്ടിത്തെറിച്ച് 24 പേർക്ക് പരിക്ക്. ലുധിയാനയിലെ ഗിസ്പൂരിലെ ലേബർ കോളനിയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ കോളനി നിവാസിയായ അശോക് കുമാറിന്റെ വീട്ടിലുള്ള സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

സിലിണ്ടറിൽ തീ പടർന്നതോടെ തീ അണക്കുന്നതിനായി അശോകിന്റെ ഭാര്യയും അയൽവാസികളും ശ്രമിച്ചു. പക്ഷെ സിലിണ്ടർ പൊട്ടി തെറിക്കുകയായിരുന്നു. അപകടത്തിൽ കോളനിയിലെ കെട്ടിടങ്ങൾ ഭാഗികമായി കത്തി നശിച്ചു. കുടിയേറ്റക്കാരായ തൊഴിലാളികൾ താമസിക്കുന്ന കോളനിയിലാണ് അപകടം നടന്നത്.

അശോകിനും ഭാര്യക്കും കുട്ടികൾക്കും പിന്നെ അയൽവാസിയായ യുവതിയുടെയൂം പൊള്ളൽ ഗുരുതരമാണ്. ഇവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

25 persons injured in cylinder blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here