തലൈവര്‍ കരുത്തില്‍ ചെന്നൈ

പ്രായം തളര്‍ത്താത്ത കരുത്തുമായി ആരാധകരുടെ എംഎസ്ഡി. ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ബാറ്റിംഗ് കരുത്തില്‍ മഞ്ഞപ്പടയ്ക്ക് ഗംഭീര വിജയം. കോഹ്‌ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ ധോണിയും സംഘവും മറികടന്നു.
ക്യാപ്റ്റന്‍ ധോണിയുടെ വെടിക്കെട്ട് പ്രകടനമാണ് ബാംഗ്ലൂരിന്റെ വില്ലൊടിച്ചത്. 34 പന്തുകളില്‍ നിന്ന് 7 സിക്‌സറുകളും 1 ഫോറും അടക്കം 70 റണ്‍സ് ധോണി സ്വന്തമാക്കി. ഓപ്പണര്‍ അബാട്ടി റായിഡുവിന്റെ മികച്ച തുടക്കം ടീമിന് തുണയായി. 53 പന്തുകളില്‍ നിന്ന് 82 റണ്‍സാണ് റായിഡു നേടിയത്. റായിഡു മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് കാര്യമായ ഒന്നും നല്‍കാന്‍ ടീമിന് വേണ്ടി ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍, ധോണി ക്രീസിലെത്തിയോടെ ചെന്നൈ വിജയം രുചിക്കാന്‍ തുടങ്ങി. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഡിവില്ലിയേഴ്‌സ് 68 റണ്‍സും ഡികോക് 53 റണ്‍സും നേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here