ദേ ഈ കല്യാണപ്പെണ്ണ് പുലിയാണ് ട്ടാ, പുപ്പുലി!!

കല്യാണം കഴിച്ച് കൊണ്ട് വരുന്ന പെണ്ണിന് വരന്റെ നാട്ടില്‍ വരന്റെ ഫ്രണ്ട്സ് വഴി ഉള്ള ഒരു ‘സ്വീകരണം’ പതിവാണ് മലബാറ് ഭാഗത്ത്. കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ അത് സര്‍വ്വസാധാരണവുമാണ്. എങ്കിലും ഈ കല്യാണ റാഗിംഗ് ഒന്നുകൂടി രൂക്ഷം മലബാറ് മേഖലയിലാണ്. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില്‍ അവസാനിക്കുന്നത് മുതല്‍ കല്യാണം മുടങ്ങിപ്പോയ കഥകള്‍ വരെയുണ്ട്.
അത്തരത്തില്‍ പ്രചരിക്കുന്ന കല്യാണ വീഡിയോയാണിത്. എന്നാല്‍ ചെറുക്കനേയും കൂട്ടുകാരേയും അമ്പരപ്പിച്ച് യാതൊരു സങ്കോചവും കൂടാതെ ഡാന്‍സ് ചെയ്യുന്ന വധുവാണ് വീഡിയോയില്‍. റോഡിലൂടെയാണ് പാട്ട് വച്ച് വരനേയും വധുവിനേയും സംഘം ആനയിച്ച് കൊണ്ട് വരുന്നത്. എന്നാല്‍ ഈ റാഗിംഗിന് മുന്നില്‍ മുട്ട് മടക്കാതെ അവരോടൊപ്പം നിന്ന് ഡാന്‍സ് ചെയ്യുകയാണ് വധു. വീഡിയോ കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here