Advertisement

മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതില്‍ യോജിപ്പില്ല; അതൃപ്തി അറിയിച്ച് ബിനോയ് വിശ്വം

April 27, 2018
Google News 0 minutes Read

കെ.എം. മാണിക്കെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം. കെ.എം. മാണിയുടേത് വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. മാണിയുടെ ചിന്താഗതി യുഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേര്‍ന്നതാണ്. അതിനാല്‍ തന്നെ മാണിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ.എം. മാണിയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരത്തേ വിമര്‍ശമുന്നയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here