ബോബനും മോളിയും ആരാധകര്‍ എങ്ങനെ മറക്കും ടോംസിനെ? ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് വി.റ്റി. തോമസ് എന്ന ടോംസ് വിട പറഞ്ഞിട്ട് ഇന്നത്തേക്ക് രണ്ട് വര്‍ഷം. ‘ബോബനും മോളിയും’ എന്ന ഏറ്റവും ജനപ്രീതിയുള്ള കാര്‍ട്ടൂണിലൂടെ എല്ലാവര്‍ക്കും സുപരിചിതനാണ് ടോംസ്. 2016 ഏപ്രില്‍ 27നായിരുന്നു ടോംസ് വിടപറഞ്ഞത്. ഇന്നത്തേക്ക് രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു.
കുട്ടിക്കാലത്ത് ബോബനും മോളിയും ആസ്വദിച്ചിരുന്നവര്‍ ഇന്ന് തിരക്കേറിയ വ്യക്തി ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും, എവിടെയെങ്കിലും ‘ബോബനും മോളിയും’ എന്ന് കേട്ടാല്‍ അവര്‍ പഴയ കുട്ടികളാകും…ബോബനും മോളിയും വായിച്ച് ഊറി ഊറി ചിരിക്കുന്ന കുട്ടികള്‍. ബോബനും മോളിയും ഓര്‍ക്കപ്പെടുന്നതു പോലെ ടോംസും ഓര്‍ക്കപ്പെടും. ബോബനും മോളിയും പോലെ ഇത്ര ജനപ്രീതിയുള്ള കാര്‍ട്ടൂണിന് ജന്മം നല്‍കിയതിനാലാണ് ടോംസ് ഇന്നും ഓര്‍ക്കപ്പെടുന്നത്.
ബോബനും മോളിയുമെന്ന സ്വന്തം കാര്‍ട്ടൂണിനോടുള്ള പ്രിയം കാരണം തന്റെ മക്കള്‍ക്കും അതേ പേരുകളാണ് ടോംസ് നല്‍കിയത്.
1929 ജൂണ്‍ 6ന് ചങ്ങനാശേരിക്കടുത്ത് കുട്ടനാട്ടില്‍ ജനിച്ച ടോംസ് തന്റെ 88-ാം വയസിലാണ് വിടവാങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here