Advertisement

ചെങ്ങന്നൂരില്‍ മാണി യുഡിഎഫിനൊപ്പമുണ്ടാകണമെന്ന് ചെന്നിത്തല

April 27, 2018
Google News 0 minutes Read
Ramesh Chennithala 1

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്(എം) യുഡിഎഫിന് ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.മാണിയും കേരള കോണ്‍ഗ്രസ് (എം) പ്രവർത്തകരും യുഡിഎഫിന്‍റെ ഭാഗമായി നിൽക്കുമെന്നാണ് കരുതുന്നത്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാറിന്‍റെ വിജയം ഉറപ്പാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കേരള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കാതെ ഒരു മുന്നണിക്കും ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് കെ.എം. മാണി ഇന്ന്  പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here